പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-IV

പ്രഭാത കിരണങ്ങളുടെ കുളിർമ നന്നായി അനുഭവപ്പെട്ടു. ശീതവും ശാന്തവുമായ അന്തരീക്ഷത്തോടൊപ്പം ഓവർകോട്ടിനെ ഒരാശ്വാസമായി കണ്ടു. ബ്രേക്ക് ഫാസ്റ്റിനു ശേഷം Boys Polytechnic ൻ്റെ venue-ലേക്കെത്തി. ഉദ്ഘാടന ചടങ്ങാനന്തരം ആശ്ചര്യാകുലമായ മറ്റൊരു സദസ്സ് കാണാനിടയായി. എട്ടുവർഷങ്ങൾക്കു മുമ്പ് തെക്കൻ ഫിലിപ്പീൻസ് തീരങ്ങളിലെ ക്ഷോഭിച്ച 'ബൊഫ' യുടെ പരിണിത ഫലമാണോ Tea Session എന്നു സംശയിച്ചു. ഉച്ചക്കു ശേഷമുള്ള സെഷനുകളെ മാനിച്ചുകൊണ്ട് യൂനിവേഴ്സിറ്റി ലൈബ്രറി സന്ദർശനത്തിനിടെ പുസ്തകങ്ങളുടെ വലിയ ശേഖരങ്ങൾക്കിടയിലൊരു കൊച്ചു 'ബാബേ സയ്യിദി'നെ കാണാനിടയായി.

ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബ് സാറിനൊപ്പം

സഹയാത്രികരുടെയെല്ലാം അവതരണങ്ങൾ രണ്ടാമത്തെ ദിവസമായതിനാൽ ചെറിയ രീതിയിലുള്ള യൂനിവേഴ്സിറ്റി കറക്കമായിരുന്നു പ്ലാൻ. എല്ലാം അവിചാരിതമെന്ന തോന്നൽ പിന്നീടുണ്ടായത് പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് സാറിനൊപ്പമുള്ള സെൽഫിയിലായിരുന്നു. ജീവിതത്തിലെ വ്യർത്ഥതകൾ തനിയെ മാഞ്ഞു പോയിത്തുടങ്ങി. തടവുകാരനെത്തേടിയുള്ള യാത്രയിൽ ധൈഷണികതയുടെ ആദ്യപടി മാത്രമാണിവിടെ കണ്ടിരുന്നത്. സ്വാർത്ഥതയും നിസ്വാർത്ഥതയും സംഗമിക്കുന്നിടം കൂടിയാണിത്. അതായത്, ദേശ-വർണ്ണ വൈജാത്യങ്ങൾ സമ്മേളിക്കുന്നിടം എന്നൊക്കെ പറയാം.

ജീവിക്കുന്ന ദാരിദ്രങ്ങൾക്കിടയിൽ കാവലായിരിക്കുന്നവരെയും നോക്കി ഞങ്ങൾ പതിയെ റൂമിലേക്ക് നടക്കാൻ തന്നെ തീരുമാനിച്ചു. ഗസ്റ്റ് ഹൗസിൽ വെച്ച് മാത്രം കാണുന്ന പ്രൊഫ. അബ്ബാസ്ക്കയുമായുള്ള ബന്ധങ്ങളുടെ ഊഷ്മളത ഇന്നലെകളിലൂടെയാണ് തിരിച്ചറിഞ്ഞത്. യാത്രകളും അതിൻ്റെയോർമകളും ഹൃദയാന്തരങ്ങളിൽ ഒട്ടേറെ വേദനിപ്പിക്കുന്നു. മൂന്നു ദിവസത്തെ സ്വൈര്യ വിഹാരങ്ങൾക്കൊടുവിൽ ഒറ്റപ്പെട്ട അവസ്ഥയും തുടർന്നുണ്ടായ മലയാളികളുടെ ഐക്യവും അഖണ്ഡതയും കോൺഫറൻസിൻ്റെ വിരാമത്തോടെ പറയാനൊക്കും. അതിലും സുപ്രധാനമായ അവതരണങ്ങളും മറ്റും ദിവസങ്ങളുടെ ഒഴുക്കിനൊപ്പം പറയാതിരിക്കാൻ വയ്യ.

(തുടരും)

Comments

Post a Comment

Popular posts from this blog

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-V

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI