പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-V

ഇന്നായിരുന്നു ആ സുന്ദരമായ ദിവസം. ഇന്നലെയുടെ സൂര്യാസ്തമയത്തോടെ അവസാനിപ്പിച്ച വിയർപ്പിൻ്റെ ഗന്ധം കോട ചൂടിയ പ്രഭാതത്തിൽ ഒഴുക്കിക്കളഞ്ഞു. ഭൂതകാലയോർമകളിലെ ഗുരുകുല-വിളക്കുകളെ വീണ്ടും തെളിയിക്കട്ടെ. സാഹചര്യങ്ങളാണ് മനുഷ്യ ബന്ധങ്ങളെ നിലനിർത്തുന്നത്. അന്നേ ദിവസത്തിൽ സംഘാടകർ പാലിച്ച കൃത്യനിഷ്ഠക്കു വേണ്ടി അവതരണം പരിമിതമാക്കേണ്ടി വന്നെങ്കിലും, 'ഉള്ളതു കൊണ്ട് ഓണം പോലെ'യെന്ന സമവാക്യത്തെ ആ നിമിഷത്തിൽ ഒരിക്കലും മറന്നു കൂടാ.

അവതരണം കഴിഞ്ഞ് തിരിച്ചറിവിൻ്റെ ലോകത്തേക്ക് സഞ്ചരിക്കുമ്പോഴാണ് ജലീൽ ചോലയിൽ എന്ന Psychology-യിൽ MA ചെയ്യുന്ന സുഹൃത്ത് അലീഗഢിൻ്റെ ഉണർന്നും ഉറങ്ങിയുമുള്ള അന്തരീക്ഷത്തെ ഞങ്ങൾക്കു വാരിപ്പുണർന്നു തന്നിരുന്നത്. അലീഗഢ്,  തടവുകാരനും സ്വതന്ത്രചിന്തകനും അവരുടേതായ അഭയ കേന്ദ്രങ്ങളായിത്തീരുന്നത്; മനസ്ഥിതിക്കും മുൻധാരണകൾക്കുമനുസൃതമായാണ്. വിക്ടോറിയ ക്ലോക്ക് ടവറും ഇന്ത്യാ-പാക് വിഭജനകാലത്ത് സ്വാധീനിച്ചുവെന്ന് പറയപ്പെടുന്ന Strachey ഹാളും സന്ദർശിച്ച ശേഷം ചുങ്കിയിലെത്തിയെപ്പോൾ നേരം ഇരുട്ടിയിരുന്നു.
*സ്വപ്‌ന സാക്ഷാത്കാരത്തിനു മുമ്പില്‍...


പ്രധാന കവാടത്തെ പോലെ യൂനിവേഴ്സിറ്റിയുടെ എതിർവശത്ത് ഉയർന്നു കൊണ്ടിരിക്കുന്ന മറ്റൊരു 'ബാബേ സയ്യിദു'ള്ളിടത്താണ് ചുങ്കി. മലയാളത്തിൽ ചുമൽ, തോളെന്നൊക്കെ അർത്ഥമാക്കുന്ന ചുങ്കിയിലാണ് വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന പൗരത്വ-പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. അതിൻ്റെ അരികിലൂടെ ചേർന്ന് റൂമിലേക്കടുക്കുമ്പോൾ ചിന്തിച്ചിരുന്നില്ല; കടന്നു പോയ വഴികളിലെ വേരുകൾ ഞങ്ങളെ ഇനിയും തിരിച്ചുവിളിക്കുമെന്ന്.

പിറ്റേന്ന് കോൺഫറൻസിൻ്റെ അവസാന ദിവസമായതിനാൽ മുന്നോട്ടുള്ള വഴികളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. രണ്ട് ദിവസത്തെ ട്രെയിൻ റദ്ധാക്കൽ കാരണം അനുഭവപ്പെട്ട ഒറ്റപ്പെടലിന് രക്ഷാകവചമായിത്തീർന്നത് ജലീലിൻ്റെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയായിരുന്നു. എന്തുതന്നെയായാലും ഒരു തടവറയായിട്ടൊന്നും ഞങ്ങൾ അവരുടെ ആതിഥേയത്തെ കണ്ടിരുന്നില്ല. ജീവിക്കാതെ തന്നെ ജീവിക്കുന്ന ഒരനുഭൂതിയായിരുന്നു ആ അന്തരീക്ഷത്തിൽ.  കേരളത്തിൻ്റെ മുൻകാല ജാതീയതയുടെ കൃത്യമായ സംസ്ഥാപനമല്ലെങ്കിൽ കൂടി, അതിൻ്റെയെല്ലാം അനുരണനങ്ങൾ പലയിടത്തും കാണാനാകും.

പൗരത്വ സമരം സജീവമായിക്കൊണ്ടിരുന്ന ചുങ്കിയിലേക്കുള്ള തിരിച്ചുവരവിനെയും കാത്തിരുന്ന് കൊണ്ട്...

(തുടരും)

Comments

  1. മലയാളി വിദ്യർത്ഥികൾ നടത്തുന്ന മദ്രസയിലെ അനുഭവം..........

    ജീവിതത്തിൽ എന്തെങ്കിലും ആയി തീരാൻ അടങ്ങാത്ത അഭിവാഞ്ഛ നിർമിച്ചയിടം അലിഗഡ്.......

    സ്നേഹം സന്തോഷം....

    ReplyDelete

Post a Comment

Popular posts from this blog

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-IV

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI