പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI

തെരുവോരങ്ങളിലെയും ചേരിപ്രദേശങ്ങളിലെയുമുള്ള നിരക്ഷരതക്ക് മലയാളി വിദ്യാര്‍ത്ഥികള്‍ ഐക്യത്തോടു കൂടി ചെയ്യുന്ന 'Ignite'-ലൂടെയുള്ള സമന്വയ വിദ്യാഭ്യാസത്തിന്റെ മാര്‍ഗങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു. തുടര്‍ന്നുള്ള അവരുടെ ആതിഥേയത്വവും ഉത്തരേന്ത്യന്‍-കേരളീയ ചലനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും പുതിയൊരനുഭവമായിരുന്നു. പീന്നീട്, പ്രോഗ്രാം കമ്മിറ്റിയുടെ അസൗകര്യങ്ങളായിരുന്നു താമസം 'ശിബിലി' ഹോസ്റ്റലിലെ 43-ാം  നമ്പർ റൂമിലേക്കെത്തിച്ചത്. തുടർന്നുണ്ടായ നിരവധി ചുറ്റിക്കറക്കങ്ങളും മറ്റും സ്മരിക്കാതെ വയ്യ.

അവസരങ്ങൾ അവിചാരിതമാകുമ്പോൾ ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും സ്വമേധയാ വർധിക്കുമെന്നതാണ് ചുങ്കിയിലേക്കുള്ള തിരിച്ചുവരവിൽ മനസ്സിലാക്കിയത്. 'ഗർവാപസി' എന്ന ഭരണീയരുടെ ആദ്യകാല അജണ്ടയിലെല്ലാം പരത്വം തിളച്ച് മറിയുന്ന ഒരനുഭൂതിയാണ് തിരിച്ചുവരവിൻ്റെ പ്രധാന നേട്ടം. അടിവേരുകളെ ഏതുഷ്ണകാലത്തും ആണിയടിച്ചു നിർത്താമെന്ന വികാരത്തോടെ നീതിക്കുവേണ്ടി പോരാടാൻ നിരവധി ഉമ്മമാർ അർധരാത്രിയിൽ കൂടി നിരത്തിലിറങ്ങാൻ തയ്യാറായിരുന്നു. സമരത്തിൻ്റെ തീക്ഷണത മനസ്സിലാക്കി ഫോർസുകളൊരു പരിധി വരെ അകലം പാലിച്ചിരുന്നു.
*സഫർ പുസ്തകത്തിൻ്റെ പുറം ചട്ട

അപ്പോഴായിരുന്നു യാത്രയയപ്പു സമയത്തെ പല വാക്കുകളും ഓർമയിൽ തികട്ടിയിരുന്നത്. എല്ലാ പ്രതിസന്ധികളിലും ആശ്വാസമായിരുന്നത് പടച്ചവൻ്റെ കാവലായിരുന്നു. മുമ്പൊരിക്കൽ സുഹൃത്തുക്കളുടെ ക്ലാസ് സമയത്ത് ഒറ്റപ്പെട്ടുവെന്ന തോന്നലിന് അവിടുത്തെ ദാബയിലെ തണുത്ത പാനീയം കുളിരേകിയിരുന്നു. ദാബകളും മെസ്സുകളുമെന്നല്ല ധിഷണാശാലികളുടെ ലളിത ജീവിതങ്ങളും നേരിൽ കാണാനായത് വലിയ സൗഭാഗ്യമായിരുന്നു. യാത്രകൾ തുടരുന്നിടത്തു നിന്നാണ് പുതിയ ഇടവഴികൾ കണ്ടെത്താനാകുന്നത്. ഇടവഴികളിലൂടെ ലോകത്തിൻ്റെ അകക്കണ്ണിലേക്കുമെത്തണം.

പ്രിയ അധ്യാപകൻ ഫാസിൽ ഫിറോസ് ഹുദവി  'സഫറി'ലൂടെ കൊനിയയിലനുഭവപ്പെട്ട ഒറ്റപ്പെടലുകളുടെ കഥകളോർക്കുമ്പോൾ ഞങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ട് ഗമിക്കാനുണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു.

ഒരു പഴയ കാല ഹുദവി അധ്യാപകനെ നേരിൽ കണ്ട ചെറിയൊരു വിവരണത്തിനായി കാത്തിരിക്കാം...

Comments

Popular posts from this blog

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-V

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-IV