Posts

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI

Image
തെരുവോരങ്ങളിലെയും ചേരിപ്രദേശങ്ങളിലെയുമുള്ള നിരക്ഷരതക്ക് മലയാളി വിദ്യാര്‍ത്ഥികള്‍ ഐക്യത്തോടു കൂടി ചെയ്യുന്ന 'Ignite'-ലൂടെയുള്ള സമന്വയ വിദ്യാഭ്യാസത്തിന്റെ മാര്‍ഗങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു. തുടര്‍ന്നുള്ള അവരുടെ ആതിഥേയത്വവും ഉത്തരേന്ത്യന്‍-കേരളീയ ചലനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും പുതിയൊരനുഭവമായിരുന്നു. പീന്നീട്, പ്രോഗ്രാം കമ്മിറ്റിയുടെ അസൗകര്യങ്ങളായിരുന്നു താമസം 'ശിബിലി' ഹോസ്റ്റലിലെ 43-ാം  നമ്പർ റൂമിലേക്കെത്തിച്ചത്. തുടർന്നുണ്ടായ നിരവധി ചുറ്റിക്കറക്കങ്ങളും മറ്റും സ്മരിക്കാതെ വയ്യ. അവസരങ്ങൾ അവിചാരിതമാകുമ്പോൾ ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും സ്വമേധയാ വർധിക്കുമെന്നതാണ് ചുങ്കിയിലേക്കുള്ള തിരിച്ചുവരവിൽ മനസ്സിലാക്കിയത്. 'ഗർവാപസി' എന്ന ഭരണീയരുടെ ആദ്യകാല അജണ്ടയിലെല്ലാം പരത്വം തിളച്ച് മറിയുന്ന ഒരനുഭൂതിയാണ് തിരിച്ചുവരവിൻ്റെ പ്രധാന നേട്ടം. അടിവേരുകളെ ഏതുഷ്ണകാലത്തും ആണിയടിച്ചു നിർത്താമെന്ന വികാരത്തോടെ നീതിക്കുവേണ്ടി പോരാടാൻ നിരവധി ഉമ്മമാർ അർധരാത്രിയിൽ കൂടി നിരത്തിലിറങ്ങാൻ തയ്യാറായിരുന്നു. സമരത്തിൻ്റെ തീക്ഷണത മനസ്സിലാക്കി ഫോർസുകളൊരു പരിധി വരെ അകലം പാലിച്ചിരുന്നു. *സഫർ പുസ

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-V

Image
ഇന്നായിരുന്നു ആ സുന്ദരമായ ദിവസം. ഇന്നലെയുടെ സൂര്യാസ്തമയത്തോടെ അവസാനിപ്പിച്ച വിയർപ്പിൻ്റെ ഗന്ധം കോട ചൂടിയ പ്രഭാതത്തിൽ ഒഴുക്കിക്കളഞ്ഞു. ഭൂതകാലയോർമകളിലെ ഗുരുകുല-വിളക്കുകളെ വീണ്ടും തെളിയിക്കട്ടെ. സാഹചര്യങ്ങളാണ് മനുഷ്യ ബന്ധങ്ങളെ നിലനിർത്തുന്നത്. അന്നേ ദിവസത്തിൽ സംഘാടകർ പാലിച്ച കൃത്യനിഷ്ഠക്കു വേണ്ടി അവതരണം പരിമിതമാക്കേണ്ടി വന്നെങ്കിലും, 'ഉള്ളതു കൊണ്ട് ഓണം പോലെ'യെന്ന സമവാക്യത്തെ ആ നിമിഷത്തിൽ ഒരിക്കലും മറന്നു കൂടാ. അവതരണം കഴിഞ്ഞ് തിരിച്ചറിവിൻ്റെ ലോകത്തേക്ക് സഞ്ചരിക്കുമ്പോഴാണ് ജലീൽ ചോലയിൽ എന്ന Psychology-യിൽ MA ചെയ്യുന്ന സുഹൃത്ത് അലീഗഢിൻ്റെ ഉണർന്നും ഉറങ്ങിയുമുള്ള അന്തരീക്ഷത്തെ ഞങ്ങൾക്കു വാരിപ്പുണർന്നു തന്നിരുന്നത്. അലീഗഢ്,  തടവുകാരനും സ്വതന്ത്രചിന്തകനും അവരുടേതായ അഭയ കേന്ദ്രങ്ങളായിത്തീരുന്നത്; മനസ്ഥിതിക്കും മുൻധാരണകൾക്കുമനുസൃതമായാണ്. വിക്ടോറിയ ക്ലോക്ക് ടവറും ഇന്ത്യാ-പാക് വിഭജനകാലത്ത് സ്വാധീനിച്ചുവെന്ന് പറയപ്പെടുന്ന Strachey ഹാളും സന്ദർശിച്ച ശേഷം ചുങ്കിയിലെത്തിയെപ്പോൾ നേരം ഇരുട്ടിയിരുന്നു. *സ്വപ്‌ന സാക്ഷാത്കാരത്തിനു മുമ്പില്‍... പ്രധാന കവാടത്തെ പോലെ യൂനിവേഴ്സിറ്റിയുടെ എതിർവശ

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-IV

Image
പ്രഭാത കിരണങ്ങളുടെ കുളിർമ നന്നായി അനുഭവപ്പെട്ടു. ശീതവും ശാന്തവുമായ അന്തരീക്ഷത്തോടൊപ്പം ഓവർകോട്ടിനെ ഒരാശ്വാസമായി കണ്ടു. ബ്രേക്ക് ഫാസ്റ്റിനു ശേഷം Boys Polytechnic ൻ്റെ venue-ലേക്കെത്തി. ഉദ്ഘാടന ചടങ്ങാനന്തരം ആശ്ചര്യാകുലമായ മറ്റൊരു സദസ്സ് കാണാനിടയായി. എട്ടുവർഷങ്ങൾക്കു മുമ്പ് തെക്കൻ ഫിലിപ്പീൻസ് തീരങ്ങളിലെ ക്ഷോഭിച്ച 'ബൊഫ' യുടെ പരിണിത ഫലമാണോ Tea Session എന്നു സംശയിച്ചു. ഉച്ചക്കു ശേഷമുള്ള സെഷനുകളെ മാനിച്ചുകൊണ്ട് യൂനിവേഴ്സിറ്റി ലൈബ്രറി സന്ദർശനത്തിനിടെ പുസ്തകങ്ങളുടെ വലിയ ശേഖരങ്ങൾക്കിടയിലൊരു കൊച്ചു 'ബാബേ സയ്യിദി'നെ കാണാനിടയായി. ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബ് സാറിനൊപ്പം സഹയാത്രികരുടെയെല്ലാം അവതരണങ്ങൾ രണ്ടാമത്തെ ദിവസമായതിനാൽ ചെറിയ രീതിയിലുള്ള യൂനിവേഴ്സിറ്റി കറക്കമായിരുന്നു പ്ലാൻ. എല്ലാം അവിചാരിതമെന്ന തോന്നൽ പിന്നീടുണ്ടായത് പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് സാറിനൊപ്പമുള്ള സെൽഫിയിലായിരുന്നു. ജീവിതത്തിലെ വ്യർത്ഥതകൾ തനിയെ മാഞ്ഞു പോയിത്തുടങ്ങി. തടവുകാരനെത്തേടിയുള്ള യാത്രയിൽ ധൈഷണികതയുടെ ആദ്യപടി മാത്രമാണിവിടെ കണ്ടിരുന്നത്. സ്വാർത്ഥതയും നിസ്വാർത്ഥതയും സംഗമിക്കുന്നിടം കൂടിയാണിത്. അതായത

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-III

Image
യൂബർ ടാക്സിയിലെ യാത്ര നിരവധി പത്രതാളുകളെ ഓർമിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൻ്റെയും മരണത്തിൻ്റെയും നടുവിലും കാറിൻ്റെ പിൻസീറ്റിലുമായി ഇരുവരും ലെഗേജുകളുമായിരിക്കുന്നു. ഡ്രൈവറുടെ കയ്യിലെ ചുവന്ന ചരട് രക്തത്തിനൊത്ത നിറമൊന്നുമാവില്ലെങ്കിലും സ്റ്റേറ്റ് യുപിയാണെന്നതിനാൽ ഇരുവരും തെല്ലൊരു നെടുവീർപ്പോടെ ഇരുന്നു. എന്നാൽ, അയാൾക്ക് വരുന്ന നിരന്തരമായ ഫോൺകോളുകൾ ഒരു യൂബർ ടാക്സിക്കാരന് പുതുമയുള്ള തൊന്നുമാവില്ല. പക്ഷേ, ചിരിയുടെ വാതായനങ്ങൾ പാടേ കൊട്ടിയടക്കപ്പെട്ട മുഖമായിരുന്നു അദ്ധേഹത്തിൻ്റേതെന്നു പറയാം. ഒടുവിൽ, ISBT യുടെ ഏകദേശം പരിധിയിൽ ഞങ്ങളെ ഇറക്കി വിട്ടപ്പോൾ 'ഉദർ ഹെ' എന്നതിനോടു സമാനമായ മറുപടിയിൽ അയാളുടെ മുഖത്തിൻ്റെ സൗകുമാര്യത തെളിഞ്ഞു. എല്ലാം തിരിച്ചറിവുകളുടെ അഭാവമാണോയെന്ന് സംശയിച്ചു കൊണ്ട് "അലീഗ... അലീഗ...'' എന്ന ശബദത്തിലേക്ക് കാതോർത്തപ്പോഴാണ് മറ്റൊരു ഉത്തരേന്ത്യൻ 'സുകുമാരനെ' കാണാനിടയായത്. എ സി ബസ്സിൽ പോകാമെന്ന നിർദേശമുണ്ടായിരുന്നുവെങ്കിലും സമയനിഷ്ഠയോട് നീതി പുലർത്തണമെന്ന മട്ടിലും ആളൊഴിഞ്ഞ ബസ്സെന്ന നിലക്കും അതിനെത്തന്നെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ നവാഗതരായ സ്ഥാനാർത്

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-II

Image
(ആദ്യമായൊരു യാത്രാവിവരണം എഴുതുന്നതു കൊണ്ടാണ് സ്വൽപം ലേറ്റായത്.) യാത്ര ഒരു സെൽഫിയോടെയാണ് ഉദ്ഘാടനം ചെയ്തത് എന്നൊക്കെ ഒരുപാട് ദിവസങ്ങൾക്കു മുമ്പ് ഈ link ( https://www.instagram.com/p/B_Com6MjJSP6cQzxK2SG8RZmWV2SyMTk8eqCjo0/ or comment box ല്‍ screenshot കാണാവുന്നതാണ് ) ൽ കുറിച്ചിരുന്നു. ട്രെയിൻ വൈകിയിരുന്നുവെങ്കിലും പൊടുന്നനെയുള്ള അതിൻ്റെ വരവ് അധികം വിഷമിപ്പിച്ചില്ല. കാരണം പ്ലാറ്റ്ഫോം നമ്പർ നേരത്തേ തന്നെ കാണാമായിരുന്നു (ആഗ്രയിലെപ്പോലെയല്ല, അവിടെ ഡിജിറ്റൽ ആണെങ്കിലും ആ ട്രെയിൻ വരുന്നതിൻ്റെ അൽപം സമയം മുമ്പ് മാത്രമേ ആ കാര്യങ്ങളെല്ലാം പ്രത്യക്ഷപ്പെടൂ...) വണ്ടി കയറിയതും ദീർഘയാത്രയിലെ ആദ്യത്തെ കോഫി ടീ പാസ്സാക്കി. ഇതുതന്നെയാണ് ഈ യാത്രയിലെ മുഖ്യ ഘടകമെന്ന സഹയാത്രികൻ്റെ പ്രസ്താവനയോടെ കോഴിക്കോടും കടന്ന് മംഗള-ലക്ഷദ്വീപ് കുതിച്ചു കൊണ്ടിരുന്നു. At Agra Cantt Railway Station പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ പഠിച്ച ഉമ്മാൻ്റെ ജ്യേഷ്ടത്തിയുടെ മകൻ ജുനൈദായിരുന്നു നിർദ്ദേശങ്ങൾ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ മംഗളക്ക് പോകേണ്ട എന്ന് പറഞ്ഞിട്ടും അതിന് തന്നെ ബുക്ക് ചെയ്തു. അവൻ പറഞ്ഞതിൻ്റെ പരിണിത ഫലം ഉണ്ടായെങ്ക

Feb 21-ന്റെ യാത്ര തുടങ്ങും മുമ്പ്‌

Image
ലുക്മാൻ എന്നല്ല നിരവധി പേർ യാത്രാ മോഹികൾ തന്നെ. (തൊട്ടു മുമ്പത്തെ പോസ്റ്റിൻ്റെ ചെറിയൊരു തുടർച്ചയായി ഇതിനെ കാണാം https://www.instagram.com/p/CAS5MRPjt4ZZkgx8Wn985oyf22j2rDwtTd0A3E0, അതായത് ലുക്മാനുൽ ഹക്കീം കൊളത്തൂരിൻ്റെ ജാമിഅ മില്ലിയ പോക്ക് റദ്ധാക്കപ്പെട്ടതും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട അവൻ്റെ English ഫീച്ചറും ). ജയ്പൂരിലും മറ്റുമെല്ലാം പോയ കഥകൾ ഇൻസ്റ്റയിലും fb യിലും നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നപ്പോൾ ലുക്മാൻ്റെ എഴുത്ത് പെട്ടന്ന് പ്രസിദ്ധീകരിച്ചതായി കണ്ടു. അതും മറ്റുചില യാത്രാവിവരണങ്ങളുമാണ് ഈ എഴുത്തിന് സഹായിച്ച പ്രധാന ഘടകം. സത്യത്തിൽ ഞാനും സുഹൃത്ത് ശമീലുമൊക്കെ ഒരു കണക്കിനു രക്ഷപ്പെട്ടതാണെന്ന് പറയാം. അലീഗഢ് യൂണിവേഴ്സിറ്റിയിൽ നടന്ന Psychology department നടത്തിയ കോൺഫറൻസിൽ പേപ്പർ അവതരിപ്പിക്കാൻ ചാൻസ് കിട്ടിയ അന്ന് മുതൽ തന്നെ out of state യാത്ര ഒരു ത്രില്ലായിരുന്നു. അത്തരം യാത്രകൾക്കു വേണ്ടി പല പേപ്പർ പ്രസൻ്റേഷനുകളും അയച്ചു കൊടുത്തിരുന്നു. അതിന് പടച്ചവൻ തന്ന സൗഭാഗ്യമായി ഇതിനെ കാണുന്നു. അതു കരുതി പേപ്പർ പ്രസൻ്റേഷൻ തട്ടിക്കൂട്ടായിരുന്നില്ല. മുമ്പ് ചെയ്തതിൻ്റെ ഒരു പരമ്പര അല്ലെങ്