Feb 21-ന്റെ യാത്ര തുടങ്ങും മുമ്പ്‌


ലുക്മാൻ എന്നല്ല നിരവധി പേർ യാത്രാ മോഹികൾ തന്നെ. (തൊട്ടു മുമ്പത്തെ പോസ്റ്റിൻ്റെ ചെറിയൊരു തുടർച്ചയായി ഇതിനെ കാണാം https://www.instagram.com/p/CAS5MRPjt4ZZkgx8Wn985oyf22j2rDwtTd0A3E0, അതായത് ലുക്മാനുൽ ഹക്കീം കൊളത്തൂരിൻ്റെ ജാമിഅ മില്ലിയ പോക്ക് റദ്ധാക്കപ്പെട്ടതും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട അവൻ്റെ English ഫീച്ചറും ). ജയ്പൂരിലും മറ്റുമെല്ലാം പോയ കഥകൾ ഇൻസ്റ്റയിലും fb യിലും നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നപ്പോൾ ലുക്മാൻ്റെ എഴുത്ത് പെട്ടന്ന് പ്രസിദ്ധീകരിച്ചതായി കണ്ടു. അതും മറ്റുചില യാത്രാവിവരണങ്ങളുമാണ് ഈ എഴുത്തിന് സഹായിച്ച പ്രധാന ഘടകം. സത്യത്തിൽ ഞാനും സുഹൃത്ത് ശമീലുമൊക്കെ ഒരു കണക്കിനു രക്ഷപ്പെട്ടതാണെന്ന് പറയാം. അലീഗഢ് യൂണിവേഴ്സിറ്റിയിൽ നടന്ന Psychology department നടത്തിയ കോൺഫറൻസിൽ പേപ്പർ അവതരിപ്പിക്കാൻ ചാൻസ് കിട്ടിയ അന്ന് മുതൽ തന്നെ out of state യാത്ര ഒരു ത്രില്ലായിരുന്നു. അത്തരം യാത്രകൾക്കു വേണ്ടി പല പേപ്പർ പ്രസൻ്റേഷനുകളും അയച്ചു കൊടുത്തിരുന്നു. അതിന് പടച്ചവൻ തന്ന സൗഭാഗ്യമായി ഇതിനെ കാണുന്നു. അതു കരുതി പേപ്പർ പ്രസൻ്റേഷൻ തട്ടിക്കൂട്ടായിരുന്നില്ല. മുമ്പ് ചെയ്തതിൻ്റെ ഒരു പരമ്പര അല്ലെങ്കിൽ വിവർത്തനം ചെയ്യപ്പെട്ടത് എന്നൊക്കെ വിളിക്കാം. എന്തൊക്കെത്തന്നെ ആയാലും കേരളത്തിൻ്റെ പുറത്തേക്ക് പോയിട്ടില്ല എന്നല്ല. ഞങ്ങൾ രണ്ട് പേർ മാത്രം Sleeper coachൽ ആഗ്രയിലും തുടർന്ന് അലീഗഢുമെത്തി തിരിച്ചു വരുന്ന യാത്ര. സാറെ ഒരൊന്നൊന്നര യാത്രയായിരുന്നു, ഒന്നൊന്നര എന്ന് വെറുതെ പറഞ്ഞതല്ല. പൗരത്വം ബില്ല് പ്രക്ഷോപങ്ങൾ കത്തിനിൽക്കുന്ന സമയം. പരപ്പനങ്ങാടി തൊട്ട് ആഗ്ര വരെ ഞങ്ങൾ രണ്ടു പേരുമുള്ള യാത്ര. സഹയാത്രികൻ മുമ്പ് ഡൽഹിയിൽ ഒരു പേപ്പർ പ്രസൻ്റേഷന് പോയിട്ടുണ്ട്. പക്ഷേ അത് എകദേശം നാലുവർഷം മുമ്പാണെന്നു തോന്നുന്നു, അതും അവൻ്റെ ചെറുപ്പത്തിൽ. അതു കൊണ്ട്തന്നെ പരിചയക്കുറവുമെല്ലാം നന്നായി ഉണ്ടായിരുന്നു. മുകളിൽ സൂചിപ്പിച്ച രക്ഷപ്പെട്ട സംഭവത്തോട് ഇതും കൂട്ടി വായിക്കാം 2020 Feb 24-26 വരെയുള്ള പരിപാടിക്ക് ഞങ്ങൾ എടുത്ത ടിക്കറ്റ് 21-ന് ആയിരുന്നു. പോകുന്നതിൻ്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്ലാസദ്ധ്യാപകൻ്റെ ഫോണിലേക്ക് വന്ന ഉപ്പയുടെ ഒരു കോൾ ചെറിയൊരു രീതിയിൽ ഞെട്ടിച്ചു. 23 മുതൽക്കോ അതോ 22 മുതൽക്കോയുള്ള 3 ദിവസത്തെ ട്രെയിൻ അറ്റകുറ്റപണികൾ കാരണം റദ്ധാക്കിയിരുന്നു. ആ തിയ്യതി ഉറപ്പു വരുത്താൻ വിളിച്ചതായിരുന്നു ഉപ്പ. എന്തായാലും മഹാഭാഗ്യം. യാത്രയുടെ തുടർന്നുള്ള ഭാഗങ്ങൾ അടുത്ത പോസ്റ്റുകളിലൂടെയാവാം...

✍️സുഹൈൽ സാഗർ കാടപ്പടി

Comments

Post a Comment

Popular posts from this blog

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-V

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-IV

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI