പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-II

(ആദ്യമായൊരു യാത്രാവിവരണം എഴുതുന്നതു കൊണ്ടാണ് സ്വൽപം ലേറ്റായത്.)


യാത്ര ഒരു സെൽഫിയോടെയാണ് ഉദ്ഘാടനം ചെയ്തത് എന്നൊക്കെ ഒരുപാട് ദിവസങ്ങൾക്കു മുമ്പ് ഈ link ( https://www.instagram.com/p/B_Com6MjJSP6cQzxK2SG8RZmWV2SyMTk8eqCjo0/ or comment box ല്‍ screenshot കാണാവുന്നതാണ് ) ൽ കുറിച്ചിരുന്നു.

ട്രെയിൻ വൈകിയിരുന്നുവെങ്കിലും പൊടുന്നനെയുള്ള അതിൻ്റെ വരവ് അധികം വിഷമിപ്പിച്ചില്ല. കാരണം പ്ലാറ്റ്ഫോം നമ്പർ നേരത്തേ തന്നെ കാണാമായിരുന്നു (ആഗ്രയിലെപ്പോലെയല്ല, അവിടെ ഡിജിറ്റൽ ആണെങ്കിലും ആ ട്രെയിൻ വരുന്നതിൻ്റെ അൽപം സമയം മുമ്പ് മാത്രമേ ആ കാര്യങ്ങളെല്ലാം പ്രത്യക്ഷപ്പെടൂ...) വണ്ടി കയറിയതും ദീർഘയാത്രയിലെ ആദ്യത്തെ കോഫി ടീ പാസ്സാക്കി. ഇതുതന്നെയാണ് ഈ യാത്രയിലെ മുഖ്യ ഘടകമെന്ന സഹയാത്രികൻ്റെ പ്രസ്താവനയോടെ കോഴിക്കോടും കടന്ന് മംഗള-ലക്ഷദ്വീപ് കുതിച്ചു കൊണ്ടിരുന്നു.
At Agra Cantt Railway Station

പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ പഠിച്ച ഉമ്മാൻ്റെ ജ്യേഷ്ടത്തിയുടെ മകൻ ജുനൈദായിരുന്നു നിർദ്ദേശങ്ങൾ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ മംഗളക്ക് പോകേണ്ട എന്ന് പറഞ്ഞിട്ടും അതിന് തന്നെ ബുക്ക് ചെയ്തു. അവൻ പറഞ്ഞതിൻ്റെ പരിണിത ഫലം ഉണ്ടായെങ്കിലും (അതായത് 3hours-ലേറെ late ആണെങ്കിലും) എല്ലാം സമയത്തിൻ്റെ ആവശ്യകത ആയിരുന്നു. യാത്രയിലെ ഫുഡ് ഒന്നും വായിൽ വെക്കാൻ പറ്റില്ലെന്നറിഞ്ഞിരുന്ന സുഹൃത്ത്(ശമീൽ) ഒരു തരം സ്പെഷ്യൽ അവിലും, ഞാൻ ഒരു പാക്ക് ബ്രഡും വാങ്ങി. മൂന്നു ദിവസത്തെ യാത്രക്കിടെ ബ്രഡ് ബാഗിൽ കിടന്ന് കഴുത്ത് ഞെരിക്കപ്പെട്ട ബോയിലർ കോഴിയെപ്പോലെ ആയിത്തീർന്നിരുന്നു. തുടരെയുള്ള അവിലിന്റെ പ്രഹസനം ദാഹത്തിനും വഴിവെച്ചു.

പിന്നീടങ്ങ് കാപ്പീ.. കാപ്പീ.. വിളികൾക്ക് മാത്രം ഉത്തരം നൽകി. ട്രെയിനിൻ്റെ നിരന്തരമായ തേങ്ങലുകളും വീർപ്പുട്ടുകളുമായി ഏകദേശം 44 മണിക്കൂറുകളോളം ലൈറ്റ് ആയി കാത്തിരുന്നതിന്ന് ശേഷം ആഗ്രയിൽ എത്തി. പരിചയക്കുറവിൻ്റെ പ്രതിസന്ധികൾ കോളേജ് മുതൽ തന്നെ തുടങ്ങിയിരുന്നു. അതിൻ്റെ ഭാഗമായിട്ടായിരുന്നു പള്ളിക്കൽ ബസാറിലെ ഫായിസെന്ന പുതിയ സുഹൃത്തിനെ പരിചയപ്പെടുന്നത്. മൂവരടങ്ങിയ (ഫായിസ് പള്ളിക്കൽ ബസാർ, സിദ്ധീഖ് വളാഞ്ചേരി, ഹാഫിസ് ഹംദ്) സംഘത്തെ കണ്ടെത്താൻ ആഗ്രയിലെത്തിയപ്പോൾ വല്ലാതെ വൈകിയില്ല. കാരണം നമ്മുടെ മലയാളികളെ എവിടെ പോയാലും മനസ്സിലാകും.

തുടർന്ന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള അലീഗഢിലേക്ക് ബസ് കയറാൻ ആഗ്ര കാൻ്റിൽ നിന്ന് ISBT ബസ്റ്റാൻ്റിലേക്കെത്താൻ ചെറിയ രീതിയിൽ പാടുപെട്ടു. നിരവധി സാലിം വാഫികൾ പഠിക്കുന്ന അലീഗഢ് യൂനിവേഴ്സിറ്റിയിലെ ഒരു സാലിം വാഫിയുടെ സപ്പോർട്ടോടു കൂടി Uber വിളിക്കാമെന്ന തീരുമാനത്തിലെത്തി. ഇതുവരെ യൂബറിൽ കയറി പരിചയക്കുറവുള്ള ഞങ്ങൾ (ശമീലിന് അറിയാം പക്ഷേ നേരത്തേ സൂചിപ്പിച്ച തെല്ലൊരു പരിചയക്കുറവ് ). കൂടെയുള്ളവർക്ക് അവരിലൊരാളുടെ കസിനേയോ മറ്റോ കാണാനുണ്ടായതിനാലായിരുന്നു ഞങ്ങൾ നേരത്തേ പുറപ്പെടാമെന്ന് തീരുമാനിച്ചത്. നിമിഷങ്ങൾക്കകം Uber ൽ നിന്നും ഒരു സ്വിഫ്റ്റ് Dzire പ്രത്യക്ഷപ്പെട്ടു.

യൂബറിലെ തമാശകൾ തുടർന്നുള്ള പോസ്റ്റിലാവാം...

Comments

  1. എഴുത്ത് തുടരണം. നമ്മളും കൂടി നിങളുടെ യാത്രയുടെ ഭാഗമായത് കൊണ്ട് വായിക്കാൻ പ്രേതക ഒരു രസം.

    വൈകുന്നേരത്തെ യൂണിവേഴ്സിറ്റി യിലെ കറക്കവും, രാത്രി ഫുഡ് അടിക്കാൻ ഗസ്റ്റ് housil ലെക്കുള്ള യാത്രയും അതിന് അകമ്പടിയോടെ തണുപ്പും വല്ലാത്ത ഫീലിംഗ് ആയിരുന്നു


    നല്ല എഴുത്ത്. അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. എല്ലാം ഉണ്ടാകും

      Delete
  2. Good writing...
    Interesting...
    Waiting for the next parts...
    Don't be late...

    ReplyDelete
    Replies
    1. ചിലപ്പോള്‍ ചെറിയ തോതില്‍ late ആകണമെന്ന താല്‍പര്യം ഉണ്ട് for better writing. എല്ലാം lock down ന്റെ വിധി പോലെ

      Delete
  3. ചില യാത്രകൾ ജീവിതത്തെ തന്നെ മാറ്റിമറിക്കും. പുതിയ ലോകം,കാഴ്ചകൾ. ഒഴുകുന്ന വെള്ളം പോലെ ആണല്ലോ യാത്രകൾ സങ്കടങ്ങൾ എവിടേക്കോ നമ്മെ വിട്ടു പിരിഞ്ഞു പോയി ചില സന്തോഷ നിമിഷങ്ങൾ നമ്മെ ത്തേടിവരുന്ന മഹത്തരമായ നിമിഷങ്ങളാണ് യാത്രകൾ നമ്മുക്ക് സമ്മാനിക്കാർ......
    അതി മനോഹരം..... best of luck dear...

    ReplyDelete
    Replies
    1. വേദനകളും സന്തോഷദായകമായ നിമിഷങ്ങളും ഇടക്കിടെ തികട്ടുന്നുണ്ട്.
      Feeling originality 😍

      Delete
  4. Replies
    1. കുറച്ച് Waiting...
      മുമ്പ് സൂചിപ്പിച്ചത് പോലെ ലോക്ടൌണിന് അനുസരിച്ച് നോക്കാം

      Delete
  5. നല്ല വിവരണം , ഒന്ന് വിവരിക്കാൻ പോലും കഴിയാതെ പല യാത്രകളും മറവിയിലേക്ക് മാഞ്ഞു തുടങ്ങിയിരിക്കുന്നു . ഇപ്പോൾ ഖേദിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-V

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-IV

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI