പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-III

യൂബർ ടാക്സിയിലെ യാത്ര നിരവധി പത്രതാളുകളെ ഓർമിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൻ്റെയും മരണത്തിൻ്റെയും നടുവിലും കാറിൻ്റെ പിൻസീറ്റിലുമായി ഇരുവരും ലെഗേജുകളുമായിരിക്കുന്നു. ഡ്രൈവറുടെ കയ്യിലെ ചുവന്ന ചരട് രക്തത്തിനൊത്ത നിറമൊന്നുമാവില്ലെങ്കിലും സ്റ്റേറ്റ് യുപിയാണെന്നതിനാൽ ഇരുവരും തെല്ലൊരു നെടുവീർപ്പോടെ ഇരുന്നു. എന്നാൽ, അയാൾക്ക് വരുന്ന നിരന്തരമായ ഫോൺകോളുകൾ ഒരു യൂബർ ടാക്സിക്കാരന് പുതുമയുള്ള തൊന്നുമാവില്ല. പക്ഷേ, ചിരിയുടെ വാതായനങ്ങൾ പാടേ കൊട്ടിയടക്കപ്പെട്ട മുഖമായിരുന്നു അദ്ധേഹത്തിൻ്റേതെന്നു പറയാം. ഒടുവിൽ, ISBT യുടെ ഏകദേശം പരിധിയിൽ ഞങ്ങളെ ഇറക്കി വിട്ടപ്പോൾ 'ഉദർ ഹെ' എന്നതിനോടു സമാനമായ മറുപടിയിൽ അയാളുടെ മുഖത്തിൻ്റെ സൗകുമാര്യത തെളിഞ്ഞു.

എല്ലാം തിരിച്ചറിവുകളുടെ അഭാവമാണോയെന്ന് സംശയിച്ചു കൊണ്ട് "അലീഗ... അലീഗ...'' എന്ന ശബദത്തിലേക്ക് കാതോർത്തപ്പോഴാണ് മറ്റൊരു ഉത്തരേന്ത്യൻ 'സുകുമാരനെ' കാണാനിടയായത്. എ സി ബസ്സിൽ പോകാമെന്ന നിർദേശമുണ്ടായിരുന്നുവെങ്കിലും സമയനിഷ്ഠയോട് നീതി പുലർത്തണമെന്ന മട്ടിലും ആളൊഴിഞ്ഞ ബസ്സെന്ന നിലക്കും അതിനെത്തന്നെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ നവാഗതരായ സ്ഥാനാർത്ഥികൾക്കു സംഭവിക്കുന്ന ചെറിയൊരു പിഴവ് സീറ്റിൽ ഇരിക്കുന്നതിന് മുമ്പേ തുടങ്ങിയിരുന്നു. നിദ്രയിലാഴ്ത്തിയ ഇളം തെന്നലിൽ പിഴവിനെയെല്ലാം പാടേ മറന്നുകൊണ്ട് മൂന്നു മണിക്കൂറുകൾക്കു ശേഷം അലീഗഢിൽ കാലുകുത്തി. പത്രമാധ്യമങ്ങളുടെ പുറംചട്ടകളിൽ അല്ലെങ്കിൽ പുതുമയുടെ നിറവോടു കൂടിയ ഏടുകളിലെയും ചേരിയുടെ നിറം മങ്ങാത്ത ടയറുകളിലെ അതിജീവനത്തിൻ്റെയും കഥ ഏറെ ചിന്തനീയമായിരുന്നു.

*പ്രൊഫസർമാരായ അബ്ബാസിനും അക്ബർ സാറിനുമൊപ്പം


അലീഗഢിൻ്റെ പ്രധാന കവാടമായ ബാബേ സയ്യിദ് പാരമ്പര്യത്തിൻ്റെ തനിമ തുളുമ്പുന്ന, എന്നാൽ പുതുമയുടെ മുഖഛായക്ക് ഒരു കോട്ടവും വരുത്താത്തൊന്നുമായിരുന്നു. പൗരത്വത്തെ വിഷവിത്തുകൾ കൊണ്ട് മുളപ്പിക്കുന്നതും കാതോർത്തിരിക്കുന്ന രക്ഷാപാലകരുടെ വലിയൊരു നിരയോടാണ് ഞങ്ങൾ അകത്താളുകളെ കുറിച്ചന്വേഷിച്ചിരുന്നത്. പെട്ടന്നായിരുന്നു സാലിം വാഫിയെ കാണാനിടയായത്. അദ്ധേഹത്തിൻ്റെ സപ്പോർട്ടോടെ അവിടുത്തെ UGC-HRD ക്ക് മുമ്പിൽ റിക്ഷയിറങ്ങിയപ്പോഴാണ് മെൻ്റർ അസ്ഹറിനെ കണ്ടതും, തുടർന്ന് ഞങ്ങളെ റൂമിലേക്ക് ആനയിച്ചതും.

ശീതീകരിച്ച റൂമിൻ്റെ ഒരു വശത്തായി ലെഗേജുകൾ വെച്ചു കൊണ്ട്, ഫ്രഷായതിന് ശേഷം വയറിൽ കാളുന്ന വിശപ്പിന് ഒരാശ്വാസമേകി. പിന്നീടായിരുന്നു ഫായിസടങ്ങുന്ന മൂവരും തൊട്ടപ്പുറത്തെത്തിയത്. രാത്രിയിൽ മെൻ്റർ വന്ന് ഒരു ചെറിയ ബസിൽ നാലഞ്ചു പേരെയും കൂട്ടി ഡിന്നറിന് വേണ്ടി യൂനിവേഴ്സിറ്റിയുടെ അകത്തേക്ക് വീണ്ടുമെത്തിയപ്പോഴാണ് ജീവിതത്തിലേക്ക് വീണ്ടും ഒരനുഭവം കൂടിയെത്തിയത്. ഇറാനിലെ ഒരു യൂനിവേഴ്സിറ്റിയുടെ ഫിലോസഫി ഡിപ്പാർട്ടമെൻ്റ് അസിസ്റ്റൻ്റ് പ്രൊഫസറായ അബ്ബാസ് എന്നയാളെ പരിചയപ്പെടാനിടയായത്. നാലു ദിവസം മുമ്പും ഇറാനിലെ കൊറോണയുടെ അവസ്ഥയെക്കുറിച്ച് പ്രൊഫസർ വിശദീകരിച്ചിരുന്നു. അദ്ധേഹത്തിലൂടെയാണ് Psychology department പ്രൊഫസർ അക്ബർ ഹുസൈൻ സാറിനെ പരിചയപ്പെടുന്നത്. പിന്നീട് ഡിന്നർ കഴിച്ചതിന് ശേഷം റൂമിലെത്തി അലീഗഢിലെ ആദ്യ പ്രഭാതത്തെയും കാത്തിരുന്ന് കിടന്നു.

(തുടരും)

Comments

Post a Comment

Popular posts from this blog

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-V

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-IV

പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI